യാത്ര
യാത്ര എല്ലായ്പ്പൊഴും പ്രതീക്ഷകളും അനുഭവങ്ങളുമാണ്........ജീവിതത്തിന്‍റെ ഓരോ ഇടനാഴികളിലും അവയ്ക്ക് വ്യത്യസ്തമായ മാനങ്ങള്‍ ഉണ്ട് . ചിലപ്പോള്‍ കേവലം കാഴ്ചകളായി അവ അവശേഷികാം മറ്റുചിലപ്പോള്‍ മറക്കാത്ത അനുഭവങ്ങളും പ്രതീക്ഷകളും ആകാം..........എല്ലാ കാഴ്ചകളും നമ്മില്‍ തന്നെ കുടികൊള്ളുന്നുണ്ട് അവയ്ക്ക് ജീവന്‍ വയ്ക്കുന്നത് മുന്നില്‍ ഉള്ള യാത്രകളില്‍ നിന്ന് മാത്രം .......അത്തരത്തില്‍ ഉള്ള ഒരു യാത്രക്ക് ഞങ്ങള്‍ തുടക്കം കുറിച്ചു..........വയനാട്ടിലേക്ക് ഒരു യാത്ര...............കാട് അറിയുവാന്‍ ഞങ്ങള്‍ കാട്ടിലേക്ക് ഇറങ്ങി ......തണുപ്പറിയുവാന്‍ ഞങ്ങള്‍ കാട്ടുചോലയില്‍ കുളിച്ചു.......കിളികളുടെയും ചീവീടുകളുടെയും പാമ്പിന്റെയും ആനയുടെയും ലോകത്തേക്ക് കണ്ണുകളും കാതുകളും കൂര്‍പ്പിച്ചു ..... ....മഞ്ഞും മലകളും മേഘങ്ങളും കയ്യെത്തി പിടിക്കാവുന്ന ലോകത്തിലേക്ക് വന്നു ........ഓരോ ചവിട്ടടിയിലും കാട് ഞങ്ങളെ വരവേറ്റു......ആദ്യമായി വരവേറ്റത് അട്ടകളായിരുന്നു ....കൌതുകം തേടുന്ന കാല്‍ ചുവട്ടില്‍ അവ ചുംബിച്ചു ... ഒട്ടും തന്നെ നോവിക്കാതെ അവ ഞങ്ങളുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നു .....മനസ്സില്ലാ മനസോടെ രക്തമോലിപ്പിച്ചു മണ്ണിലേക്ക് തന്നെ അവര്‍ തിരിച്ചു നടന്നു.............കാട്ടരുവികളും കാട്ടുചോലകളും മനസിലേക്ക് പ്രതീക്ഷയായി നിറഞ്ഞു നിന്നു .....ചെറു തുള്ളികള്‍ മുഖത്തേക്ക് വന്നടിച്ചു ......അവ മനസിന്‍റെ കൂരിരുളില്‍ പ്രകാശമായ് മാറി. ശലഭങ്ങളും പക്ഷികളും യാത്രയില്‍ ഞങ്ങളെ അനുഗമിക്കുന്നുണ്ടായിരുന്നു........അപ്പോഴും ദൂരെ നിന്നും കോടമഞ്ഞ് ഞങ്ങളെ കൌതുകത്തോടെ നോക്കി നിന്നു....ഇരുട്ടില്‍ തണുത്ത കാറ്റുകൊണ്ടു പുതച്ചു നിര്‍ത്തി ......ഇങ്ങനെ കാടിന്റെ സ്പന്തനം ഓരോ നിമിഷത്തിലും ഞങ്ങളെ വല്ലാതെ പ്രണയിച്ചു നിന്നു...........

nice
ReplyDelete