Monday, 15 September 2014

അയപ്പപ്പണിക്കര്‍

                                                



                                                                                                                                                                                                     ഡോ. കെ.അയ്യപ്പപ്പണിക്കർ











മലയാള കവിയും  സാഹിത്യ സൈദ്ധാന്തികനുമായിരുന്നു ഡോ. കെ.

അയ്യപ്പപ്പണിക്കർ ( സെപ്റ്റംബര്‍ 12 , 1930 -ഒഗസ്റ്റ് 23-2006). ആധുനികതയെ മലയാള

സാഹിത്യലോകത്തിനു പരിചയപ്പെടുത്തിക്കൊടുത്തയാൾ എന്ന നിലയിലാണ്

അയ്യപ്പപ്പണിക്കർ അറിയപ്പെടുന്നത്.  നിരന്തരമായ നവീകരണത്തിലൂടെ അദ്ദേഹം

മലയാള കവിതയെ     ലോകശ്രദ്ധയിലേക്കു   നയിച്ചു .വിശ്വസാഹിത്യ

സമ്മേളനങ്ങളിൽ     മലയാളത്തെ     പ്രതിനിധീകരിച്ച   അദ്ദേഹം മലയാള

സാഹിത്യത്തിന്റെ   ആഗോള   പതിപ്പാണ്. . പ്രഗല്ഭനായ   അദ്ധ്യാപകന്‍,
  
വിമർശകൻ, ഭാഷാപണ്ഡിതൻ എന്നീ നിലകളിലുംശ്രദ്ധേയനാണ്.   നാടകം , ചിത്ര 

രചന ,സിനിമ  തുടങ്ങിയ മാധ്യമങ്ങളിലുംസാന്നിധ്യമറിയിച്ചിരുന്നു.


                  1930 സെപ്റ്റംബർ 12നു ആലപ്പുഴ ജില്ലയിലെ കുട്ടനാട്

താലൂക്കിൽ കാവാലം കരയിലായിരുന്നു അയ്യപ്പപ്പണിക്കരുടെ ജനനം. അച്ഛൻ

ഇ..നാരായണൻ നമ്പൂതിരി അമ്മ എം.. മീനാക്ഷിയമ്മ. കാവാലം ഗവൺമെന്റ്

പ്രൈമറി സ്കൂൾ, എൻ.എസ്.എസ്. മിഡിൽ സ്കൂൾ, മങ്കൊമ്പ് അവിട്ടം

തിരുനാൾ ഹൈസ്കൂൾ, പുളിങ്കുന്ന് സെന്റ് ജോസഫ്സ് ഹൈസ്കൂൾ

എന്നിവിടങ്ങളിലായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. കോഴിക്കോട്

മലബാർ ക്രിസ്ത്യൻ കോളജിലായിരുന്നു ബിരുദ പഠനം. അമേരിക്കയിലെ 

 ഇൻഡ്യാന സർവകലാശാലയിൽ നിന്ന് എം.., പി‌എച്ച്.ഡി. ബിരുദങ്ങൾ നേടി.

കോട്ടയം സി.എം.എസ്. കോളജിൽ ഒരു വർഷത്തെ അദ്ധ്യാപകവൃത്തിക്കുശേഷം

1952-ൽ തിരുവനന്തപുരം എം.ജി. കോളജിലെത്തി. ദീർഘകാലം

ഇവിടെയായിരുന്നു അധ്യാപന ജീവിതം.  പിന്നീട് കേരള സർവകലാശാലയുടെ

ഇംഗ്ലീഷ് വിഭാഗം മേധാവിയായും പ്രവർത്തിച്ചു.  മലയാള കവിതയെ

ആധുനികതയിലേക്കും ഉത്തരാധുനിക കവിതയിലേക്കും കൈപിടിച്ചു നടത്തിയത്

അയ്യപ്പപ്പണിക്കരാണെന്നു പറയാം. 1960-ൽ ദേശബന്തു വാരികയിൽ പ്രസിദ്ധീകരിച്ച

അയ്യപ്പപ്പണിക്കരുടെ കുരുക്ഷേത്രം എന്ന കവിതയാണ് മലയാള ആധുനിക

കവിതയുടെ ആധാരശില.

                  കുരുക്ഷേത്രം, അയ്യപ്പപ്പണിക്കരുടെ കൃതികള്‍ , 

അയ്യപ്പപ്പണിക്കരുടെ ലേഖനങ്ങള്‍ ,  കാർട്ടൂൺ കഥകളും മഹാരാജ കഥകളും,10

കവിതകളും പഠനങ്ങളും,പൂക്കാതിരിക്കാൻ എനിക്കാവതില്ല, ഗോത്രയാനം,

പൂച്ചയും ഷേക്സ്പിയറും  (വിവർത്തനം) തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ

പ്രധാന കൃതികള്‍. സരസ്വതി സമ്മാന്‍, കേന്ദ്ര സാഹിത്യ അക്കാദമിയുടെ  കാവ്യ

പുരസ്കാരം, കവിതയ്ക്കുംനിരൂപണത്തിനുമുള്ള കേരള സാഹിത്യ അകാദമി

അവാർഡുകൾ, ആശാന്‍ പ്രൈസ്‌, മഹാകവി പന്തളം കേരളവർമ്മ     

പുരസ്കാരം,    ഒറിസയില്‍ നിന്നുള്ള  ഗംഗാധർ മെഹർ

അവാർഡ്, മധ്യപ്രദേശില്‍ നിന്നുള്ള കബീർ പുരസ്കാരം, ഭാരതീയ ഭാഷാ

പരിഷത്തിന്റെ ഭിൽ‌വാര പുരസ്കാരം, എന്നിവയുൾപ്പെടെ പല

പുരസ്കാരങ്ങളും ലഭിച്ചു. എന്നാല്‍ അദ്ദേഹത്തിന് ലഭിച്ച വയലാര്‍  അവാർഡ്

അദ്ദേഹം  നിരസിച്ചു. 2006 ഓഗസ്റ്റ്‌ നുതിരുവനന്തപുരത്തെ   കിംസ് 

ആശുപത്രിയിൽ അദ്ദേഹംഅന്തരിച്ചു. ശ്വാസകോശ ബന്ധമായ അസുഖങ്ങളായിരുന്നു 

മരണ കാരണം.


കൂടുതല്‍ അറിയുവാന്‍ എവിടെ ക്ലിക്ക് ചെയ്യുക
https://www.youtube.com/watch?v=W3ZWvssXBKs

No comments:

Post a Comment