Monday, 15 September 2014

സേതു


                                                  



     
             

                                              

          സേതു (എ.സേതുമാധവന്‍)



1942 എറണാകുളം ജില്ലയിലെ ചേന്ദമംഗലത്തു ജനിച്ചു. നോവൽ, കഥ വിഭാഗങ്ങളി

33 കൃതികൾഅദ്ദേഹം രചിച്ചിട്ടുണ്ട് .  കഥയ്ക്കും നോവലിനുമുള്ള കേരള

സാഹിത്യ അക്കാദമി അവാര്‍ഡ്‌  (പേടിസ്വപ്നം), പാണ്ഡവപുരം), മുട്ടത്തു വര്‍ക്കി

അവാര്‍ഡ്‌ ,      മലയാറ്റൂർ അവാർഡ് )      കൈമുദ്രകൾ     ), വിശ്വദീപം

അവാര്‍ഡ്‌)      നിയോഗം     ), പത്മരാജൻ അവാർഡ് )      എന്നിവ 

ലഭിച്ചിട്ടുണ്ട് ..പാണ്ഡവപുരത്തിന്റ ഇംഗ്ലീഷ് പരിഭാഷ മാക്മില്ലൻസ്പ്രസിദ്ധീകരി

ച്ചു. . പാണ്ഡവപുരം, ഞങ്ങൾ അടിമകൾ എന്നിവ സിനിമയായി.  ഞങ്ങൾ

അടിമകളുടെ ചലച്ചിത്രാവിഷ്കാരമായ പൂത്തിരുവാതിരരാവിൽ ഏറ്റവും നല്ല

കഥയ്ക്കുള്ള കേരള സ്റ്റേറ്റ് ഫിലിം അവാർഡ് നേടി. 2005- സൌത്ത് ഇന്ത്യന്‍

ബാങ്കിന്‍റെ ചെയർമാനായി ഔദ്യോഗികജീവിതത്തിൽ നിന്ന് വിരമിച്ചു. 2012

സെപ്റ്റംബർ 5-ന് സേതുവിനെ നാഷണൽ ബുക്ക് ട്രസ്റ്റിന്റെ ചെയർമാനായി

നിയമിക്കപ്പെട്ടു.  സുകുമാർ അഴിക്കോടിനു ശേഷം ഈ സ്ഥാനത്തെത്തുന്ന

മലയാളിയാണ് ഇദ്ദേഹം.
                     മറുപിറവി,ഞങ്ങൾ അടിമകൾ,കിരാതം

താളിയോല,പാണ്ഡവപുരം,നവഗ്രഹങ്ങളുടെ തടവറ, വനവാസം,വിളയാട്ടം

ഏഴാം പക്കം,കൈമുദ്രകൾ,കൈയൊപ്പും കൈവഴികളും,നിയോഗം,അറിയാത്ത

വഴികൾ,ആലിയ എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന നോവലുകള്‍.

തിങ്കളാഴ്ചകളിലെ ആകാശം,വെളുത്ത കൂടാരങ്ങൾ,ആശ്വിനത്തിലെ പൂക്കൾ

പ്രകാശത്തിന്റെ ഉറവിടം,പാമ്പും കോണിയും,പേടിസ്വപ്നങ്ങൾ, 


അരുന്ധതിയുടെ വിരുന്നുകാരൻ,ദൂത്,ഗുരു,പ്രഹേളികാകാണ്ഡം എന്നിവ കഥാ

വിഭാഗത്തിലും പെടുന്നു.
                   കേരള സാഹിത്യ അക്കാദമി അവാർഡ് - കഥ –

(പേടിസ്വപ്നങ്ങൾ - 1978) കേരള സാഹിത്യ അക്കാദമി അവാർഡ് -നോവൽ -

(പാണ്ഡവപുരം - 1982) കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (അടയാളങ്ങൾ

- 2007) വയലാർ അവാർഡ് (അടയാളങ്ങൾ - 2006) മുട്ടത്തുവർക്കി അവാർഡ്

(പാണ്ഡവപുരം -2003)കേരള ബാലസാഹിത്യഇൻസ്റ്റിറ്റ്യൂട്ടിന്റെ നോവലിനുള്ള

പുരസ്കാരം – (മറുപിറവി)  ഓടക്കുഴൽ പുരസ്കാരം (മറുപിറവി)

എന്നിവ    ലഭിച്ചിട്ടുണ്ട്.


കൂടുതല്‍ അറിയുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
https://www.youtube.com/watch?v=m6hpf9cFFMU



No comments:

Post a Comment