മലയാളത്തിലെ പ്രശസ്തനായ ചെറുകഥാകൃത്തും നോവലിസ്റ്റും
ചിത്രകാരനുമാണ് യു.എ. ഖാദർ.പത്രാധിപരായും സർക്കാർ ഉദ്യോഗസ്ഥനായും
പ്രവർത്തിച്ചിട്ടുണ്ട്. പുരാവൃത്തങ്ങളെ പ്രതിപാദ്യതലത്തിലും
പ്രതിപാദനരീതിയിലും പിൻപറ്റുന്ന സവിശേഷമായ രചനാശൈലിയിലൂടെ
ശ്രദ്ധേയനായി മലയാളത്തിലെ അസ്തിത്വവാദാധിഷ്ഠിതമായ ആധുനികതയുടെ
രീതികളിൽ നിന്ന് വേറിട്ടു നില്ക്കുന്ന യു.എ.ഖാദറിന്റെ രചനകൾ
വ്യാപകമായ അംഗീകാരം നേടിയവയാണ്. 1935-ൽ പഴയ ബർമ്മയിലെ
റംഗൂണിലെ ബില്ലിൻ എന്ന ഗ്രാമത്തിൽ ജനിച്ചു. മാതാവ് ബർമ്മാക്കാരിയായ
മാമെദി. പിതാവ് കേരളീയനായ മൊയ്തീൻകുട്ടി ഹാജി. കൊയിലാണ്ടി
ഗവണ്മെന്റ്
ഹൈസ്കൂളിൽ നിന്ന് ഫൈനൽ എക്സാം പൂർത്തിയാക്കി. മദ്രാസ്
കോളെജ് ഓഫ് ആർട്ട്‌സിൽ നിന്ന് ചിത്രകലാ പഠനം മദിരാശിവാസക്കാലത്ത്
കേരളസമാജം സാഹിത്യസംഘവുമായുള്ള
ബന്ധം
എഴുത്തിനു
പ്രോത്സാഹനമായി. 1953 മുതൽ ആനുകാലികങ്ങളിൽ
കഥയെഴുതിത്തുടങ്ങി. 1956-ൽ
നിലമ്പൂരിലെ ഒരു മരക്കമ്പനിയിൽ ഗുമസ്തനായി ജോലിയിൽ
പ്രവേശിച്ചു. 1957 മുതൽ ദേശാഭിമാനി ദിനപ്പത്രത്തിന്റെ
പ്രപഞ്ചം വാരികയുടെ
സഹപത്രാധിപർ. പിന്നീട് ആകാശവാണി കോഴിക്കോട് നിലയത്തിലും
മെഡിക്കൽ
കോളെജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മറ്റേണൽ ആന്റ് ചൈൽഡ്
ഹെൽത്തിലും ഗവണ്മെന്റ് ആശുപത്രിയിലും ജോലിചെയ്തു. 1990-ൽ
സർക്കാർ
സർവ്വീസിൽ നിന്നു വിരമിച്ചു. നോവലുകൾ, കഥാസമാഹാരങ്ങൾ, ലേഖനങ്ങൾ
തുടങ്ങി 40-ൽ ഏറെ
കൃതികളുടെ കർത്താവ്.
അഘോരശിവം, അനുയായി,
സർപ്പസന്തതി, പവന്മാറ്റ്, ആഴം, ഖുറൈഷികൂട്ടം, കൃഷ്ണമണിയിലെ
തീനാളം,
തൃക്കോട്ടൂർ പെരുമ, ഒരു പടകാളിപ്പെണ്ണിന്റെ ചരിത്രം, നടവരമ്പുകളിലൂടെ,
ചെമ്പവിഴവും
ഓട്ടുവളയും,വള്ളൂരമ്മ,സ്വപ്നകുമ്പസാരം,ശത്രു കലശം,
ഖാദറിന്റെ പത്തുനോവലുകൾ,ഒരുപിടിവറ്റ്,ഒരുമാപ്പിളപ്പെണ്ണിന്റെ ലോകം,റസിയ
സുൽത്താന, ചെങ്കോൽ,ചങ്ങല, അറബിക്കടലിന്റെ തീരംഇണയുടെവേദാന്തം,മിസ്സിസ്
മേനോൻ,യമുനയുടെ ഉറകൾ,കൊടിമരച്ചുവട്ടിലെമേളം,അരിപ്രാവിന്റെ
പ്രേമം,ചെമ്പവിഴം,മാണിക്യംവിഴുങ്ങിയകാണാരൻവായേപ്പാതാളം,പൂമരത്തളിരുകൾ,
കളിമുറ്റം, പന്തലായിനിയിലേക്ക് ഒരു യാത്രഅടിയാധാരം, നാണിക്കുട്ടിയുടെ
നാട്,സ്രഷ്ടാവിന്റെ
ഖജാന,ഭഗവതി ചൂട്ട്, എന്നിവയാണ് അദ്ദേഹത്തിന്റെ
പ്രധാന കൃതികള്‍.
കേരള സാഹിത്യ അക്കാദമി അവാർഡ് (1983)
- ‘തൃക്കോട്ടൂർ പെരുമ‘
എന്ന കൃതിക്ക്,എസ്.കെ. പൊറ്റെക്കാട് അവാർഡ്
(1993) - ‘കഥപോലെ ജീവിതം’ എന്ന
കൃതിക്ക്,അബുദാബി അവാർഡ് –
‘ഒരുപിടി വറ്റ്‘ എന്ന കൃതിക്ക്,സി.എച്ച്. മുഹമ്മദ്കോയ അവാർഡ് –
‘കളിമുറ്റം‘ എന്ന കൃതിക്ക്കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (2009) –
'തൃക്കോട്ടൂർ പെരുമ' എന്ന കൃതിക്ക്,അബുദാബി ശക്തി അവാർഡ്,എസ്.കെ.
പൊറ്റെക്കാട്ട് അവാർഡ്മലയാറ്റൂർ അവാർഡ്,സി.എച്ച്. മുഹമ്മദ്
കോയ
സാഹിത്യ അവാർഡ് എന്നിവ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
കൂടുതല്‍ അറിയുവാന്‍ എവിടെ ക്ലിക് ചെയ്യുക
https://www.youtube.com/watch?v=Kuq6jN-VS0c
കൂടുതല്‍ അറിയുവാന്‍ എവിടെ ക്ലിക് ചെയ്യുക
https://www.youtube.com/watch?v=Kuq6jN-VS0c
No comments:
Post a Comment