Tuesday, 23 September 2014

ഓണ്‍ലൈന്‍ അസ്സൈന്മെന്റ്






വിമല്‍ കുമാര്‍  വി
 രജി .നമ്പര്‍   13306023                       ഓണ്‍ലൈന്‍ അസൈന്മെന്റ്
 മലയാളം                      
  





                             മലയാള സിനിമയും സാഹിത്യവും


മലയാള സിനിമയുടെ ആദ്യ കാലഘട്ടത്തില്‍ തന്നെ സിനിമക്ക്സാഹിത്യവുമായി


അഭേദ്യമായ ബന്ധം  ഉണ്ടായിരുന്നു . മലയാളത്തിലെ ഒട്ടുമിക്ക പ്രശസ്ത


സാഹിത്യകാരന്‍മാരുടയും കഥകളും നോവലുകളും സിനിമയ്ക്കു


അധാരമായിട്ടുണ്ട്. കുടാതെ ധാരാളം നാടകങ്ങളും ഇതില്‍ ഉള്‍പെടുന്നു.


മലയാളത്തിലെ രണ്ടാമത്തെയും അവസാനത്തേതുമായ നിശബ്ദചിത്രം 1931-


പ്രദർശനത്തിനെത്തിയ മാർത്താണ്ഡവർമ്മയാണ്.  സി.വി. രാമൻ പിള്ളയുടെ


മാർത്താണ്ഡവർമ്മ എന്ന ചരിത്ര നോവലിനെ അടിസ്ഥാനമാക്കി


മദിരാശിക്കാരനായ പി.വി. റാവു ആണ് ചിത്രം സംവിധാനം ചെയ്തത്.


  1940 മാർച്ചിൽ എസ്.നെട്ടാണിയുടെ തന്നെ സംവിധാനത്തിൽ ജ്ഞാനാംബിക എന്ന


നാലാമത്തെ മലയാളചിത്രം പുറത്തിറങ്ങി. സി. മാധവൻ പിള്ളയുടെ


നോവലിനെ അടിസ്ഥാനമാക്കി അണ്ണാമലൈ ചെട്ടിയാരാണ് ചിത്രം


നിർമ്മിച്ചത്.മലയാളത്തിൽ ആദ്യമായി ഒരുപുരാണകഥ സിനിമയായത് 1941-


പുറത്തിറങ്ങിയ പ്രഹ്ലാദയിലൂടെയാണ്. മദ്രാസിലെ യുണൈറ്റഡ് ആർട്ടിസ്റ്റ്


കോർപ്പറേഷൻ നിർമ്മിച്ച ചിത്രം സംവിധാനം ചെയ്തത് കെ.സുബ്രമണ്യമാണ്.


പ്രഹ്ലാദയ്ക്കു ശേഷം ഏഴു വർഷക്കാലം മലയാളത്തിൽ ചിത്രങ്ങളൊന്നും


പുറത്തിറങ്ങിയില്ല. എങ്കിലും, മലയാള സിനിമയുടെ പില്ക്കാല വളർച്ചയിൽ


സ്വാധീനം ചെലുത്തിയ നിരവധി പ്രദർശന-വിതരണ കമ്പനികൾ


സ്ഥാപിക്കപ്പെട്ടത് ഈ കാലയളവിലാണ്. സാഹിത്യകൃതികളുടെ


ചലച്ചിത്രാവിഷ്കാരങ്ങൾ തന്നെയാണ് 1960-കളിലെയും ശ്രദ്ധേയ ചിത്രങ്ങൾ.


മൂലകൃതിയുടെ രചയിതാക്കൾ തന്നെയാണ്  പലതിനും തിരക്കഥ ഒരുക്കിയത്


ഇത്  ചിത്രങ്ങളുടെ നിലവാരത്തെ കാര്യമായി സ്വാധീനിച്ചു. മലയാള സിനിമാ


ചരിത്രത്തിൽ നാഴികക്കല്ലുകളായ നിരവധി ചിത്രങ്ങൾ അറുപതുകളിൽ


പുറത്തിറങ്ങി. ഭാർഗവീനിലയം (1964), ഓടയിൽ നിന്ന്, ചെമ്മീൻ, മുറപ്പെണ്ണ്


 (1965), ഇരുട്ടിന്റെ ആത്മാവ് (1967) എന്നീ ചിത്രങ്ങൾ ഇതിൽ എടുത്തു


പറയേണ്ടവയാണ്. ബഷീര്‍ ,തകഴി എന്നിവരുടെ നോവലുകള്‍ മലയാള


സിനിമയ്ക്കു കരുേത്തകുകയും മറക്കാനാകാത്ത സിനിമ അനുഭവങ്ങള്‍


സംമ്മാനിക്കുകയും ചെയ്തു. 1965-ലെ ഏറ്റവും നല്ല സിനിമയ്ക്കുള്ള  ഇന്ത്യൻ


പ്രസിഡന്റിന്റെ സുവർണ്ണ ചക്രം ചെമ്മീൻ നേടി. ഒരു ദക്ഷിണേന്ത്യൻ


സിനിമയ്ക്ക് ആദ്യമായി ഈ അംഗീകാരം ലഭിക്കുന്നതും ഇതിലൂടെയാ‍ണ്. 


ചലച്ചിത്രം ഇന്റർനാഷണൽ തലത്തിൽ പ്രദർശിപ്പിക്കപ്പെട്ട ആദ്യ മലയാള


ചിത്രവുമാണ്.തകഴിയുടെ പ്രശസ്ത നോവലായിരുന്നു ഇതിനു ആധാരം. കാൻ  


ചലച്ചിത്രമേളയിൽ മികച്ച ഛായാഗ്രാഹകനുള്ള


പുരസ്കാരവും ഷിക്കാഗോ ചലച്ചിത്രമേളയിൽ മെരിറ്റ് സർട്ടിഫിക്കറ്റും ചിത്രം


നേടി. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ സാമൂഹിക പ്രശ്നങ്ങൾ ചർച്ച ചെയ്ത


ചിത്രങ്ങളായിരുന്നു 60-കളിൽ കൂടുതലായും നിർമ്മിക്കപ്പെട്ടത്. സംഗീതത്തിനും


ഈ കാലഘട്ടത്തിലെ ചിത്രങ്ങളിൽ വലിയ പ്രാധാന്യം ലഭിച്ചിരുന്നു.


                                മലയാളസിനിമ ഇന്ത്യയിലെ മികച്ച
ഇൻഡസ്ട്രിയായി മാറിയത് 1970-കളോടെയാണെന്നു പറയാം. നിരവധി കഴിവുറ്റ


സംവിധായകരും സാങ്കേതികപ്രവർത്തകരും ഈ കാലയളവിൽ രംഗത്തുവന്നു.


സംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങൾ 1969-ൽ ആരംഭിച്ചതും ഈ


നവോത്ഥാനത്തിനു സഹായകമായി. മലയാളസിനിമയുടെ ഈ പുത്തനുണർവ്വിനു


തുടക്കം കുറിച്ചത് 1970-ൽ പുറത്തിറങ്ങിയ പി.എൻ. മേനോന്റെ  ഓളവും


തീരവും ആയിരുന്നു.. എം.ടി. വാസുദേവൻ നായരുടെ തിരക്കഥയും മികച്ച


സാങ്കേതികതയും ചിത്രത്തെ മികവുറ്റതാക്കി. സമാന്തരസിനിമ എന്നൊരു


ശ്രേണിയുടെ തുടക്കത്തിനും ഈ സിനിമ കാരണമായി. വിശ്വപ്രശസ്ത


സാഹിത്യകാരൻ എം.ടി. വാസുദേവൻ നായരുടെ


സംവിധാനനിർവ്വഹണത്തിൽ  നിർമ്മാല്യം 1973-ൽ പുറത്തിറങ്ങി. മികച്ച


ചിത്രത്തിനും അഭിനേതാവിനും (പി.ജെ. ആന്റണി) ഉള്ള ദേശീയപുരസ്ക്കാരങ്ങൾ


ഈ ചിത്രം നേടി.  മലയാള മധ്യവർത്തിസിനിമയുടെ


നെടുംതൂണുകളായിരുന്ന ഭരതനും പത്മരാജനും രംഗത്തെത്തിയതും 1975-


ലാണ്.പദ്മരാജന്റെ തന്നെ നോവലുകളും ചെറുകഥകളും സിനിമയായി. മികച്ച


രീതിയിലുള്ള പ്രമേയങ്ങള്‍ തന്നെ ആയിരുന്നു ഇതില്‍ വന്നത്. അദ്ദേഹത്തിന്റെ


സാഹിത്യ ലോകത്തിനും അപ്പുറം ആയിരുന്നു സിനിമയില്‍ അദ്ദേഹത്തിന്റെ


കാല്‍ വയ്പ് . ഇത് മലയാള സിനിമയ്ക്കു പുത്തന്‍ ഉണര്‍വ് നല്‍കി. 977-


അരവിന്ദന്റെ കാഞ്ചനസീത പുറത്തുവന്നു. പുരാണകഥയുടെ അതിനൂതനമായ ഈ


ആവിഷ്കാരം ദേശീയതലത്തിൽ തന്നെ സംസാരവിഷയമായി. 1978-


മലയാളത്തിലെ ആദ്യ സിനിമാസ്കോപ് ചിത്രമായ തച്ചോളി അമ്പു


പുറത്തിറങ്ങി. കേരളത്തിൽ പലയിടങ്ങളിലും ഫിലിം സൊസൈറ്റികൾ ഈ


കാലയളവിൽ സ്ഥാപിക്കപ്പെട്ടു. ലോകസിനിമയെപ്പറ്റി പ്രേക്ഷകർ കൂടുതൽ


ബോധവാന്മാരകുവാൻ ഇത്തരം പ്രസ്ഥാനങ്ങൾ സഹായകമായി




    എഴുപതുകളുടെ അവസാനം മുതൽ എൺപതുകളുടെ അവസാനം വരെയുള്ള


കാലഘട്ടത്തെയാണ് പൊതുവേ മലയാളസിനിമയുടെ സുവർണ്ണകാലഘട്ടം എന്നു


വിളിക്കുന്നത്. കലാമേന്മയും ജനപ്രീതിയും ഒരുപോലെ സ്വന്തമാക്കിയ


മധ്യവർത്തിസിനിമകളുടെ വരവ് എൺപതുകളുടെ തുടക്കതോടുകൂടിയാണ്.


സമാന്തരസിനിമയുടെയും ജനപ്രിയസിനിമയുടെയും ഇടയിൽ നിൽക്കുന്നത്


എന്നാണ് മധ്യവർത്തി എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.  ഇതിനു മലയാള


സാഹിത്യം നല്‍കിയ സംഭാവന വലുതായിരുന്നു. ഒട്ടുമിക്ക പുരാണ കഥകളും


,ചെറുകഥകളും,നോവലും,നാടകവും ഇതിനു കാര്യമായ സ്വാധീനം ചെലുത്തി.


അവയെല്ലാം നിരവധി സാമുഹ്യ വിഷയങ്ങളും കുടുംബ വിഷയങ്ങളും


കൈകാര്യം ചെയ്തു. മലയാള പ്രേക്ഷകരെ നവലോകത്തിേലക്ക്


ചിന്തിപ്പിക്കുവാന്‍ കാരണമായി.  സിനിമയും മലയാള


സാഹിത്യവും തമ്മിലുള്ള ബന്ധത്തിലൂടെ  സാമൂഹികവും രാഷ്ട്രീയവും


സാംസ്കാരികവുമായ പ്രശ്നങ്ങൾ ജനപ്രീതി പിടിച്ചുപറ്റുന്ന രീതിയിൽ


അവതരിപ്പിക്കാൻ കഴിഞ്ഞു എന്നതാണ് ഈ കാലഘട്ടത്തിലെ ചിത്രങ്ങളുടെ




ചലച്ചിത്രമായി അവിഷ്കരിച്ചു.മികച്ച അവതരണ ശൈലി കൊണ്ടും കഥയുടെ


ആശയത്തിലുള്ള പുതുമ കൊണ്ടും സിനിമ ഏറെ ജനപ്രീതി നേടി. മലയാള


സാഹിത്യ രംഗം നല്‍കിയ  മികച്ച സംഭാവനകളില്‍ ഒന്നായിരുന്നു ഇത്. മമ്മൂട്ടി


നായകനായി അഭിനയിച്ച ഈ ചിത്രം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ടു.


സ്ത്രീകൾ രംഗത്ത് അഭിനയിച്ചിട്ടില്ലാത്ത ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്.


    കഥാചിത്രങ്ങളെന്നതുപോലെ ഡോക്യുമെന്ററി-ഹ്രസ്വ ചലച്ചിത്രമേഖലയിലും


മലയാളം ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. മലയാളത്തിലെ പ്രധാനപ്പെട്ട


കഥാസംവിധായകരിൽ പലരും ഡോക്യുമെന്ററി ചിത്രങ്ങളും സംവിധാനം


ചെയ്തിട്ടുണ്ട്. ഇവരിൽ ഏറ്റവും കൂടുതൽ ചിത്രങ്ങൾ ചെയ്തത് അടൂര്‍


ഗോപാല കൃഷ്ന്നനാണ്. .അതിനായി അദ്ദേഹം മലയാളത്തിലെ മികച്ച


സാഹിത്യ രചനകള്‍ ഉപയോഗപെടുത്തി.ജന പ്രീതി നേടിയ ആക്ഷന്‍


സിനിമകളും ഹാസ്യ ചിത്രങ്ങളും തോന്നൂരുകള്‍ക്ക് ശേഷം ഇങ്ങോട്ട് മികച്ച


സ്ഥാനങ്ങള്‍ കൈയടക്കുമ്പോഴും സാഹിത്യ രചനകളെ പരിഗണിച്ചു


കൊണ്ടിരുന്നു. എപ്പോഴും ഇതു തുടരുന്നു. ഇന്ന്  ഇതിനു കാതലായ മാറ്റം



വന്നിട്ടുണ്ടക്കിലും മലയാള രചനകളെ സിനിമ രംഗം പരിഗണിക്കാറുണ്ട് .